വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതിയടക്കമുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ കര്‍ഷകര്‍ക്ക് ബില്യണ്‍കണക്കിന് ഡോളര്‍ സഹായപാക്കേജ് പ്രഖ്യാപിക്കുന്നതിനിടെ വൈറ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യയും കാനഡയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ ഗണ്യമായ മുന്നേറ്റമില്ലാത്ത പശ്ചാത്തലത്തിലാണ് കടുത്ത നിലപാട്. ഇന്ത്യയില്‍ നിന്നുള്ള അരി യുഎസ് വിപണിയില്‍ 'ഡംപിങ്' ചെയ്യപ്പെടുന്നുവെന്ന ആരോപണവും ട്രംപ് ആവര്‍ത്തിച്ചു.
ദക്ഷിണ അമേരിക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഇത് ഗുരുതര തിരിച്ചടിയാണെന്ന് ചില ഉല്‍പാദകര്‍ അറിയിച്ചതോടെ, 'ഇത് വളരെ എളുപ്പമാണ് - തീരുവകള്‍ ചുമത്തിയാല്‍ മതി, രണ്ട് മിനിറ്റില്‍ പ്രശ്‌നം പരിഹരിക്കാം,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ദീര്‍ഘകാലമായി മറ്റു രാജ്യങ്ങള്‍ അമേരിക്കയെ ചൂഷണം ചെയ്തുവെന്നും, തീരുവകളിലൂടെ വന്‍തോതില്‍ വരുമാനം ലഭിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഈ വരുമാനം ഉപയോഗിച്ചാണ് 12 ബില്യണ്‍ ഡോളറിന്റെ കര്‍ഷക സഹായപദ്ധതി നടപ്പാക്കുന്നതെന്നും വ്യക്തമാക്കി. കര്‍ഷകര്‍ അമേരിക്കയുടെ നട്ടെല്ലാണെന്നും, ആഭ്യന്തര കാര്‍ഷിക മേഖല പുനരുജ്ജീവിപ്പിക്കാന്‍ തീരുവകള്‍ മുഖ്യായുധമാണെന്നും ട്രംപ് പറഞ്ഞു. കാനഡയില്‍ നിന്നുള്ള വളം ഇറക്കുമതിയിലും കര്‍ശന തീരുവകള്‍ ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടെന്ന് ട്രംപ് സൂചന നല്‍കി. ഇന്ത്യ-യുഎസ് കാര്‍ഷിക വ്യാപാരം കഴിഞ്ഞ ദശകത്തില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും, സബ്‌സിഡി, വിപണി പ്രവേശനം, ഡബ്ല്യുടിഒ പരാതികള്‍ എന്നിവയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പതിവായി ഇരുരാജ്യ ബന്ധത്തെ ബാധിച്ചുവരികയാണ്.
ഇന്ത്യന്‍ അരി ഇറക്കുമതിക്കെതിരെ ട്രംപ്; പുതിയ തീരുവകള്‍ക്ക് വഴിയൊരുങ്ങുമെന്ന് ഭീഷണി
