ട്വിറ്റർ ഇന്ത്യയിൽ നിശ്ചലമായി 


AUGUST 21, 2019, 10:15 PM IST

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായി. ബുധനാഴ്‌ച രാത്രി എട്ടോടെയാണ് ട്വിറ്റര്‍ നിശ്ചലമായതായി റിപ്പോര്‍ട്ട് ചെയ്‌തത്‌. ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാനോ ലോഗ് ഔട്ട് ചെയ്യാനോ, ഹോം പേജിലെ ട്വിറ്റര്‍ ഫീഡുകള്‍ റിഫ്രഷ് ചെയ്യാനോ സാധിച്ചിരുന്നില്ല.

പ്രധാനമായും ഇന്ത്യയിലാണ് പ്രശ്‌നം നേരിടുന്നതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കി.വെബ് സൈറ്റ്, ആന്‍ഡ്രോയ്‌ഡ്‌ ആപ്പ് എന്നിവയിലാണ് കൂടുതല്‍ പ്രശ്നം നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിലും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഡൗണ്‍ ഡിറ്റക്ടര്‍ സൂചിപ്പിച്ചു. ട്വിറ്റര്‍ ആപ്ലിക്കേഷനിലും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്.

എന്നാല്‍ പ്രശ്‌നത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നിന്നും പല സന്ദേശങ്ങളാണ് ട്വിറ്റർ നിശ്ചലമായതുസംബന്ധിച്ച് ഉയര്‍ന്നിരിക്കുന്നത്.ട്വീറ്റുകള്‍  ലോഡ് ചെയ്യുന്നില്ല എന്നതാണ് ഉയര്‍ന്ന പ്രധാന പ്രശ്നം.ചിലര്‍ക്ക് പഴയ ട്വീറ്റുകളാണ് ലഭിക്കുന്നത് എന്നും പരാതി ഉയരുന്നു. ചിലര്‍ക്ക് പുതിയ ട്വീറ്റുകള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. 

Other News