പണം കബളിപ്പിച്ചെന്ന പരാതിയുമായി വിരേന്ദര്‍ സെവാഗിന്റെ ഭാര്യ 


JULY 13, 2019, 4:52 PM IST

കൊല്‍ക്കത്ത: തന്റെ വ്യാജഒപ്പിട്ട് ബിസിനസ് പങ്കാളികള്‍ പണം കബളിപ്പിച്ചെന്ന പരാതിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ് രംഗത്ത്. അഗ്രോ ബിസിനസില്‍ തന്റെ പാര്‍ട്ണര്‍മാരായ ആളുകള്‍ തന്റെ വ്യാജഒപ്പുള്ള ബ്ലാങ്ക് ചെക്ക് ഈടായി നല്‍കി ഏതാണ്ട് 4.5 കോടി രൂപ കടം വാങ്ങിയെന്നും ഇതിനായി തന്റെ ഭര്‍ത്താവ് വിരേന്ദര്‍ സെവാഗിന്റെ പേര് ഉപയോഗിച്ചുവെന്നും ആരതി തന്റെ പരാതിയില്‍ പറയുന്നു.

പണം തിരിച്ചുലഭിക്കാതെയായപ്പോള്‍ കടംകൊടുത്തയാള്‍ ആരതിയെ സമീപിക്കുകയായിരുന്നു.

ഇയാളുടെ കയ്യിലുള്ള തന്റെ ഒപ്പുള്ള ചെക്ക് കണ്ട് ഞെട്ടലുണ്ടായെന്നും ഇത്തരമൊരു ചെക്കില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്നുമാണ് ആരതി പറയുന്നത്. ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Other News