ചുറ്റുംവെള്ളം;ചെങ്ങന്നൂർ കോടംതുരുത്തിൽ 42 കുടുംബങ്ങൾ,ഒഴിപ്പിക്കൽ ദൗത്യം തുടരുന്നു (വീഡിയോ ) 


AUGUST 10, 2019, 9:42 PM IST

ആലപ്പുഴ:ചെങ്ങന്നൂർ പിരളശേരി കോടംതുരുത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട കുടുംബങ്ങളെ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഒഴിപ്പിക്കുന്നു. പിരളശേരി എൽ.പി.സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റുന്നത്. 42 കുടുംബങ്ങളിലെ ഇരുനൂറോളം പേരെയാണ് മാറ്റുന്നത്.


കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിൽ ഒന്നായിരുന്നു കോടംതുരുത്ത്. രണ്ടു ദിവസം മുമ്പേ ക്യാമ്പിലേക്കു മാറാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതിരുന്നതോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്‌സ് സഹകരണത്തോടെ ഒഴിപ്പിച്ചത്. 

ജലനിരപ്പ് ഉയർന്നതോടെ തുരുത്ത് ഒറ്റപ്പെട്ട നിലയിലായി. ജനപ്രതിനിധികളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സ് അധികൃതരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.