മോദിയെ പുകഴ്ത്തി ഫെയ്‌സ് ബുക്ക് പോസ്റ്റ് :  എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി


JUNE 3, 2019, 3:07 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി.സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടിയിരുന്നു.

വിശദീകരണത്തിലും മോദി അനുകൂല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അടിയുറച്ച് നില്‍ക്കുന്നെന്ന മറുപടിയായിരുന്നു അബ്ദുള്ളക്കുട്ടി നല്‍കിയത്. കണ്ണൂര്‍ ഡിസിസിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടത്. മറുപടിയില്‍ പരിഹാസ്യരൂപേണയായിരുന്നു അബദുള്ളക്കുട്ടി മറുപടി നല്‍കിയിരുന്നത്. മനസാക്ഷിക്ക് ശരിയെന്ന് തോന്നത് സത്യസന്ധമായി നിര്‍ഭയമായി  പറയാന്‍ ഒരോ അംഗത്തിനും അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി.

വി.എം. സുധീരന്‍ എന്നെ പാര്‍ട്ടിയില്‍ എടുത്തത് തന്നെ മഹാ അബദ്ധമായിപ്പോയി എന്ന് പറഞ്ഞു പരിഹസിച്ചു വൈര്യനിര്യാതന ബുദ്ധിയോടെയാണ് വി.എം. പ്രതികരിച്ചത്. പണ്ട് നാല് വരിപാത 2 ഏ സ്‌പെക്ട്രത്തെക്കാള്‍ വലിയ അഴിമതിയാണ് എന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തിനാണ് ഈ വിരോധം തുടരുന്നത്.  നേതാക്കളുടെ പരസ്യ പ്രസ്താവനക്കും, പാര്‍ട്ടി മുഖപത്രത്തിന്റെ  ആക്ഷേപത്തിനും ശേഷം ഈ വിശദീകരണ നോട്ടീസിന് എന്തര്‍ത്ഥമാണ് ഉള്ളത്? എന്ത് ന്യായമാണ്? ഇതെക്കെ ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമാണോ? തുടങ്ങിയവ അടങ്ങുന്നതായിരുന്നു എ.പി. അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം.

Other News