കേരളത്തില്‍ നിന്ന് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞ്  മൂന്നു പേര്‍ മരിച്ചു


JUNE 4, 2019, 2:33 PM IST

പാലക്കാട്: കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. പാലക്കാടുനിന്ന് മധുരയിലേക്ക് പോയ ബസാണ് മറിഞ്ഞത്.


കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രയ്ക്കു പോയ സംഘം സഞ്ചരിച്ച ബസാണ് മധുരയില്‍ അപകടത്തില്‍പ്പെട്ടത്.

കൊടുവായൂര്‍ സ്വദേശിനികളായ സരോജിനി (65), പെട്ടമ്മാള്‍ (68), കുനിശേരി സ്വദേശി നിഖില (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Other News