കുത്തുകേസ് പ്രതിയുടെ വീട്ടില്‍ ഉത്തരക്കടലാസ് കണ്ടെത്തിയത് അന്വേഷിക്കുമെന്ന് കേരള യൂണി: വൈസ് ചാന്‍സിലര്‍


JULY 15, 2019, 12:52 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല പരീക്ഷയുടെ  ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അറിയിച്ചു. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളജിന് വീഴ്ച സംഭവിച്ചെന്നും സര്‍വകലാശാലയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.ഉത്തരക്കടലാസ് കണ്ടെത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ പരീക്ഷ കണ്‍ട്രോളറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി. ഉത്തര കടലാസിലുള്ള നമ്പര്‍ പരിശോധിച്ചാലെ ഏതു കോളേജല്‍ നിന്നാണ് അത് ലഭിച്ചതെന്നു വ്യക്തമാകൂ. ഇതിനായി സ്റ്റോക്ക് രജിസ്റ്റര്‍ ഉള്‍പ്പടെയുള്ളവ വിശദമായി പരിശോധിക്കണമെന്നും വി.സി പറഞ്ഞു.ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട ആറ് വിദ്യാര്‍ഥികളെ യൂണിവേഴ്സിറ്റി കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കോളേജ് കൗണ്‍സിലിന്റേതാണ് തീരുമാനം. നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അമര്‍, ആരോമല്‍, അദ്വൈത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Other News