ബാലഭാസ്‌ക്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പരിശോധന നടത്തി


JUNE 6, 2019, 3:02 PM IST

തൃശൂര്‍:  സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പരിശോധന നടത്തി. ബാലഭാസ്‌ക്കറും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയെടുക്കുമെന്നും സൂചനയുണ്ട്.

സെപ്തംബര്‍ 25 ന് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് മടങ്ങവേയാണ് ബാലഭാസ്‌ക്കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വടക്കുംനാഥ ക്ഷേത്രത്തില്‍ പരിശോധന നടത്തിയത്.

ക്ഷേത്രത്തിലെത്തിയ അന്വേഷണ സംഘം ബാലഭാസ്‌ക്കര്‍ നടത്തിയ പൂജാ വിവരങ്ങളും അവിടെ നടന്ന മറ്റു കാര്യങ്ങളും ചോദിച്ചറിഞ്ഞു. ബാലഭാസ്‌ക്കറും കുടുംബവും താമസിച്ച ഹോട്ടലിലും പരിശോധന നടത്തുന്നുണ്ട്.

Other News