മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്.

ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണവും നല്‍കിയിട്ടില്ല. ഒക്‌ടോബര്‍ 16ന് ആരംഭിച്ച് നവംബര്‍ ഒന്‍പതിന് സമാപിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പര്യടനം നിശ്ചയിച്ചിരുന്നത്. ബഹ്‌റൈന്‍, സൗദി, ദമ്മാം, ജിദ്ദ, റിയാദ്, മസ്‌ക്കത്ത്, സലാല, ഖത്തര്‍, കുവൈത്ത്്, അബുദാബി എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കാനിരുന്നത്.