തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തിലെ സമവായ നീക്കങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങി. ഇന്ന് ഉച്ചയ്ക്കു ശേഷം 3.30നു രാജ്ഭവനിലാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കൂടിക്കാഴ്ച.
സര്‍വകലാശാല പോരില്‍ പ്രശ്‌നപരിഹാരം കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതാംബ വിവാദത്തില്‍ അടക്കം വിട്ടുവീഴ്ചയ്ക്കു സാധ്യതയുണ്ട്.
ഇരട്ട രജിസ്ട്രാര്‍ പ്രശ്‌നവും അധികാര തര്‍ക്കവും കാരണം കടുത്ത ഭരണ പ്രതിസന്ധി നേരിടുന്ന കേരള സര്‍വകലാശാലയിലെ തര്‍ക്കം ഒത്തുതീര്‍പ്പിലെത്തുന്നതിന്റെ സൂചന നല്‍കി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിയുടെ ഔദേ്യാഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവര്‍ണറുടെ നിര്‍ദ്ദേശമനുസരിച്ചാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു.
സര്‍വകലാശാലയില്‍ എത്തിയാല്‍ വിസിയെ ആരും തടയില്ലെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ നിന്നു പിന്‍മാറില്ലെന്ന നിലപാടാണ് വിസി അറിയിച്ചത്. ഭരണത്തലവനായ ഗവര്‍ണറെ അപമാനിച്ചതിനാലാണ് സസ്‌പെന്‍ഡ് ചെയ്തത്. വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി താമസിയാതെ ഗവര്‍ണറെ കാണുമെന്നും കൂടിക്കാഴ്ചയില്‍ സര്‍വകലാശാല വിഷയവും ചര്‍ച്ചയായേക്കുമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.
സര്‍വകലാശാല തര്‍ക്കത്തില്‍ സമവായത്തിനിടെ ഗവര്‍ണറും മുഖ്യമന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും
