സി പി ഐക്ക് കേരളത്തില്‍ ആദ്യ വനിതാ ജില്ലാ സെക്രട്ടറി

സി പി ഐക്ക് കേരളത്തില്‍ ആദ്യ വനിതാ ജില്ലാ സെക്രട്ടറി


പാലക്കാട്: സി പി ഐക്ക് കേരളത്തില്‍ ആദ്യമായി വനിതാ ജില്ലാ സെക്രട്ടറി. സി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായത്. 

മൂന്നു ടേമുകളിലായി തുടര്‍ന്ന ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിന് പിന്‍ഗാമിയായാണ് സുമലത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ സുമലത, കേരള മഹിളാ സംഘം ദേശീയ കൗണ്‍സില്‍ അംഗവും മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. 2010-15 കാലത്ത് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗവും തുടര്‍ന്ന് ചേര്‍ന്ന പുതിയ ജില്ലാ കൗണ്‍സില്‍ പ്രതിനിധികളുടെ യോഗവും സുമലതയെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.