വഞ്ചിയൂരില്‍ സി പി എം- ബി ജെ പി സംഘര്‍ഷം

വഞ്ചിയൂരില്‍ സി പി എം- ബി ജെ പി സംഘര്‍ഷം


തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനിടെ വഞ്ചിയൂരില്‍ ഇടതു പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബി ജെ പി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന വഞ്ചിയൂര്‍ ഭാഗം 2ല്‍ സി പി എം പ്രവര്‍ത്തകര്‍ നൂറിലേറെ കള്ളവോട്ടുകള്‍ ചെയ്തുവെന്നാണ് ബി ജെ പി സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ ആരോപിക്കുന്നത്.

വഞ്ചിയൂരില്‍ താമസമില്ലാത്ത ട്രാന്‍സ്ജന്‍ഡര്‍മാരെ വരെ എത്തിച്ച് വോട്ട് ചെയ്യിച്ചുവെന്നും റീ പോളിങ് വേണമെന്നുമാണ് ബി ജെ പിയുടെ ആവശ്യം.

എന്നാല്‍ പരാജയഭീതി കൊണ്ടാണ് ബി ജെ പി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ട്രാന്‍സ്ജന്‍ഡേഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും വഞ്ചിയൂരിലെ സി പി എം സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബു പറഞ്ഞു. ഇതേ തുടര്‍ന്ന് സി പി എം- ബി ജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബി ജെ പി പ്രവര്‍ത്തകന് മര്‍ദനമേറ്റതായും ആരോപണമുണ്ട്.