യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: മുഖ്യ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു


JULY 15, 2019, 12:21 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.അതേസമയം, അഖിലിനെ കുത്തിയതുമായി ബന്ധപ്പെട്ട് പ്രതികള്‍ കുറ്റം സമ്മതിച്ചു. അഖിലിനെ കുത്തിയത് പെട്ടെന്നുള്ള പ്രകോപനത്തിലാണെന്ന് ശിവരഞ്ജിത്തും നസീമും പറഞ്ഞു. സംഘര്‍ഷത്തിന് കാരണം അഖിലു സംഘവുമാണെന്നും പ്രതികള്‍ പറഞ്ഞു.ഞായറാഴ്ചയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.  പ്രതികള്‍ക്കായി യൂണിവേഴ്സിറ്റി ഹോസ്റ്റലിലും, സ്റ്റുഡന്റ് സെന്ററിലും ഡി.സി.പി ആദിത്യയുടെ നേത്യത്വത്തില്‍  പൊലീസ് സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. പി.എം.ജി സ്റ്റുഡന്റ് സെന്ററിലും പരിശോധന നടത്തി. ഇതിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

Other News