പൊടിശല്യം രൂക്ഷം; മരട് നഗരസഭാധ്യക്ഷയെ നാട്ടുകാര്‍ തടഞ്ഞു


JANUARY 13, 2020, 2:53 PM IST

കൊച്ചി:  ഫ്‌ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിച്ചുമാറ്റിയ മരടില്‍ പൊടിശല്യം ജനജീവിതത്തിന് ഭീഷണിയായി.  പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ മതിയായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാധ്യക്ഷയെയും ഉപാധ്യനെയും നാട്ടുകാര്‍ തടഞ്ഞു.

മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചതിന് പിന്നാലെ പ്രദേശത്ത് പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പലര്‍ക്കും ആരോഗ്യ പ്രശ്നമുണ്ട്. വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ നേതൃത്തില്‍ പ്രത്യേക സംഘമാണ് നടപടി സ്വീകരിക്കേണ്ടതെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മരടില്‍ ശനിയാഴ്ചയാണ് രണ്ട് ഫ്ളാറ്റുകള്‍ പൊളിച്ചത്. തുടര്‍ന്ന് ഇന്നലെയും ഫ്ളാറ്റുകള്‍ തകര്‍ത്തു. ഇതിന് പിന്നാലെ പ്രദേശത്ത് പൊടി വ്യാപിച്ചു. നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെയും രംഗത്തെത്തുകയും നഗരസഭാധ്യക്ഷയെ തടയുകയും ചെയ്തിരുന്നു.

Other News