മുത്തലാഖ്: കേരളത്തില്‍ ആദ്യ കേസെടുത്തു; ‍യുവാവ് അറസ്റ്റില്‍


AUGUST 17, 2019, 1:35 AM IST

കോഴിക്കോട്: മുത്തലാഖ് നിയമപ്രകാരം കോഴിക്കോട് സ്വദേശി അറസ്റ്റില്‍. ചെറുവാടി ചുള്ളിക്കാംപറമ്പ് സ്വദേശി ഇ കെ ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് പിന്നീട് ജാമ്യം അനുവദിച്ചു. മുത്തലാഖ് നിയമപ്രകാരം സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്.

മുക്കം കുമാരനെല്ലൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. തന്നെ ഈ മാസം ഒന്നാം തീയതി മുത്തലാഖിലൂടെ മൊഴി ചൊല്ലിയെന്ന് പരാതിയില്‍ പറയുന്നു. താനറിയാതെ മറ്റൊരു വിവാഹം കഴിച്ചെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് മുസ്​ലിം വനിതാ സംരക്ഷണ നിയമം സെക്ഷന്‍ 3, 4 ആക്‌ട് പ്രകാരം കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു.

തുടര്‍ന്ന് ഉസാമിനെ അറസ്റ്റ് ചെയ്‌തു ഹാജരാക്കാന്‍ മുക്കം പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. മൂന്നു തലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നതാണ് കുറ്റം.

Other News