പ്രളയ ദുരിതം: നഷ്ട പരിഹാര തുക സര്‍ക്കാര്‍ നാളെ പ്രഖ്യാപിക്കും: മന്ത്രി സുനില്‍കുമാര്‍


AUGUST 11, 2019, 3:56 PM IST

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കഴിഞ്ഞ പ്രളയത്തില്‍ ഇനിയും ലഭ്യമാകാനുള്ള ആനുകൂല്യങ്ങള്‍ രണ്ടാഴ്ച കൊണ്ട് വിതരണം ചെയ്യാന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ക്യാമ്പുകളും സ്വകാര്യ കളക്ഷന്‍ സെന്ററുകളും അനുവദിക്കില്ല. എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും മന്ത്രി പറഞ്ഞു.