മോഷണക്കേസില്‍ പ്രതിയായ ഒറ്റപ്പാലം നഗര സഭ കൗണ്‍സിലറെ സി.പി.എം പുറത്താക്കി


JULY 18, 2019, 3:48 PM IST

പാലക്കാട് :  മോഷണക്കേസില്‍ പ്രതിയായ ഒറ്റപ്പാലം നഗര സഭ കൗണ്‍സിലറെ സി.പി.എം പുറത്താക്കി.  വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുജാതയെയാണ് സിപിഎം പാലക്കാട് ജില്ലാകമ്മറ്റി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മറ്റൊരു സിപിഎം കൗണ്‍സിലറായ ടി ലതയുടെ പണമാണ് നഗരസഭ ഓഫീസില്‍ നിന്ന് മോഷണം പോയത്.ജൂണ്‍ ഇരുപതിനാണ് ഒറ്റപ്പാലം നഗരസഭയിലെ സിപിഐഎം കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ലതയുടെ ബാഗില്‍നിന്നും 38000 രൂപ മോഷണം പോയത്. കേസ് അന്വേഷിച്ച ഒറ്റപ്പാലം പൊലീസ് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണായ സുജാതയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.

ഇതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വരോട് ലോക്കല്‍ കമ്മറ്റി അംഗമായ സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ലോക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ പാലക്കാട് ജില്ലാ കമ്മറ്റി അംഗീകരിച്ചു. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നരഗസഭ ചെയര്‍മാന്‍ അറിയിച്ചു.

Other News