കോളെജുകളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം


JULY 21, 2019, 3:14 PM IST

തിരുവനന്തപുരം: കേരളത്തിലെ കോളെജുകളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. വിദ്യാര്‍ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കണം കലാലയങ്ങള്ില്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സമാധാനമുള്ള കോളേജ് കാമ്പസുകളിലേ നിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാകൂ എന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന്  അദ്ദേഹം പറഞ്ഞു. കലാലയങ്ങളില്‍ നടക്കാന്‍ പാടില്ലാത്തതാണിത്.

സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ കക്ഷികളും വിദ്യാര്‍ഥികളും തമ്മില്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം കഴിഞ്ഞദിവസം ഇടപെടുകയും കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് നേരിട്ട് വിശദീകരണം തേടുകയും ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.