കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ചു കൊന്നു കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍


JANUARY 14, 2020, 2:50 PM IST

ഉഡുപ്പി :  കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ചു കൊന്നു കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. തൗഫീക്ക്, അബ്ദുള്‍ ഷെമീം എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് കേരള-തമിഴ്നാട് പൊലീസ് സംഘം ഇവരെ പിടികൂടിയത്. പ്രതികള്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. ഇവരെ ഇപ്പോള്‍ ഉടുപ്പിയിലെ ഇന്ദ്രാലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.നേരത്തെ സംഭവുമായി ബന്ധപ്പെട്ട് തെന്‍മലയില്‍ നിന്നു നാലു പേരെ പിടികൂടിയിരുന്നു. കളിയിക്കാവിള മാര്‍ക്കറ്റ് ചെക്ക്‌പോസ്റ്റില്‍ എഎസ്ഐ വില്‍സനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപ്പെടുത്തിയത്. ആദ്യം വെട്ടി പരിക്കേല്‍പ്പിച്ചശേഷം വെടിവയ്ക്കുകയായിരുന്നു.

Other News