ഇസ്രായേലില്‍ മധ്യവയസ്‌കനായ മലയാളി കുത്തേറ്റ് മരിച്ചു; കൊലപാതകം തര്‍ക്കത്തിനിടെ


JUNE 10, 2019, 12:33 PM IST

ടെല്‍ അവീവ്:  ഇസ്രയേലില്‍ മധ്യവയസ്‌കനായ മലയാളി കുത്തേറ്റ് മരിച്ചു. മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പാണ് (50) കുത്തേറ്റ് മരിച്ചത്. ടെല്‍ അവീവിലുള്ള അപാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. കുത്തേറ്റ് ഗുരുതരമായ പരുക്കുകളോടെ ജെറോമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റൊരു മലയാളി പീറ്റര്‍ സേവ്യര്‍ ചികില്‍സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട ഇന്ത്യക്കാരായ മറ്റു രണ്ടുപേരെ അറസ്റ്റു ചെയ്തു. ജെറോമിനൊപ്പം താമസിച്ചിരുന്നവരാണ് പിടിയിലായത്.

Other News