പതിനെട്ടുവര്‍ഷങ്ങള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി കോളെജില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു


JULY 22, 2019, 12:44 PM IST

തിരുവനന്തപുരം: ദീര്‍ഘമായ 18 വര്‍ഷങ്ങള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. യൂണിവേഴ്‌സിറ്റി കോളജ് പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം.

അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്. എസ്. അച്യുത് ആണ് സെക്രട്ടറി. ഐശ്വര്യ ജോസഫ് (ജോയിന്‍ സെക്രട്ടറി), അമല്‍ (ട്രഷറര്‍), എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഗോപന്‍ പി എം, ഇഷാന്‍ എം. യൂണിറ്റ് രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് കെ.എസ്. യു നേതാക്കള്‍ അപേക്ഷ നല്‍കിയിരുന്നു.യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്എഫ്‌ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെഎസ്യു നേതൃത്വം വ്യക്തമാക്കി.

അതിനിടയില്‍ കത്തിക്കുത്തിനെ തുടര്‍ന്ന് പത്തു ദിവസമായി അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളെജ് ഇന്ന് കനത്ത പോലീസ് കാവലില്‍ വീണ്ടും തുറന്നു

Other News