കൊച്ചി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇടത് സ്വതന്ത്രനായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസ് എത്തുമെന്ന പ്രചാരണം ശക്തം.
സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് കെ വി തോമസ് തയാറായിട്ടില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കെ വി തോമസിന് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അര്‍ഹമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങിവയില്‍ ഏതെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
അരൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ സംഘടനാ ചുമതലയാണ് കെ വി തോമസിന് നല്‍കിയത്. തെരഞ്ഞെടുപ്പിന് ശേഷം കാര്യമായ സ്ഥാനങ്ങള്‍ ഇല്ലാതിരുന്ന അദ്ദേഹത്തെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കുമെന്ന് വീണ്ടും അഭ്യൂഹങ്ങള്‍ പരന്നു. പക്ഷേ പിന്നീട് ഒന്നുമുണ്ടായില്ല. ഇക്കാരണത്താലാണ് കെ വി തോമസ് ഇടതു സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.
തോമസ് ഇതിനകം ഇടതുപക്ഷത്തെ പ്രമുഖ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. മുന്‍പ് കരുണാകരന് ഗ്രൂപ്പുകാരനായിരുന്ന തോമസ് ഇപ്പോള്‍ ആകെ സജീവബന്ധം നിലനിര്‍ത്തുന്നത് എ.കെ. ആന്റണിയുമായും ഉമ്മന്‍ ചാണ്ടിയുമായും മാത്രമാണ്