മലപ്പുറത്ത് വീണ്ടും ഉരുള്‍പൊട്ടല്‍, മൂന്നുപേര്‍ മണ്ണിനടിയില്‍


AUGUST 9, 2019, 6:50 PM IST

മലപ്പുറം: കവളപ്പാറയില്‍ പത്തോളം പേര്‍ മരണപ്പെടുകയും എഴുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങുകയും ചെയ്ത ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മലപ്പുറത്ത് വീണ്ടും ഉരുള്‍ പൊട്ടി. മലപ്പുറത്ത് കോട്ടക്കുന്ന്, വഴിക്കടവ് എന്നിവിടങ്ങളിലും അട്ടപ്പാടിയിലുമാണ് ഉരുള്‍പൊട്ടിയത്.

ഇതില്‍ കോട്ടക്കന്ന് മൂന്നുപേര്‍ മണ്ണിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വീടുകളുടെ മുകളിലേക്ക് ഉരുള്‍പൊട്ടി മണ്ണും പാറയും വീഴുകയായിരുന്നു. വഴിക്കടവ് ചെക്ക് പോസ്റ്റിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇവിടെനിന്ന് ഒരു മൃതദേഹം ലഭിച്ചു. അട്ടപ്പാടിയില്‍ നിരവധി കുടുംബങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. സംസ്ഥാനത്ത് 738 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതിനോടകം 64013 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.