തലശ്ശേരി: തലശ്ശേരിയിലെ ചൊക്ലിയില്‍ മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി. സ്ഥാനാര്‍ഥി ബി ജെ പി പ്രവര്‍ത്തകനോടൊപ്പം ഒളിച്ചോടിയെന്നാണ് പരാതിയില്‍ പറയുന്നത്.
ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥി ടി പി അറുവയെ (29)യാണ് കാണാതായതെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.
പ്രദേശിവാസിയും ബിജെപി പ്രവര്‍ത്തകനുമായ റോഷിത്ത് എന്നയാളോപ്പം ഒളിച്ചോടിപ്പോയതായി സംശയിക്കുന്നതായാണ് ചൊക്ലി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
