കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ


JUNE 3, 2019, 11:45 AM IST


തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ ബാധയുണ്ടോ എന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗലക്ഷണങ്ങളില്‍ ചിലത് സ്ഥിരീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, പരിശോധനാ ഫലം വന്നതിനു ശേഷമേ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.

നിപ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ ഉപദേശം തേടുമെന്നും പ്രതിരോധ നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ അതിന് നല്‍കേണ്ട മരുന്ന് ശേഖരം സംസ്ഥാനത്തിനുണ്ടെന്നും മരുന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചാല്‍ മരുന്ന് അപ്പോള്‍ തന്നെ സംസ്ഥാനത്തിന് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.Other News