നിപ: കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡിലേക്ക് ഒരാളെ കൂടി മാറ്റുന്നു


JUNE 5, 2019, 2:47 PM IST

കൊച്ചി:  പനി ബാധിച്ച യുവതിക്ക് നിപ്പയെന്ന് സംശയം. കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡിലേക്ക് ഇവരെ എത്തിക്കും. കോതമംഗലം സ്വദേശിനിയായ യുവതിയെയാണ് കളമശ്ശേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുന്നത്. നിപയുടെ ലക്ഷണങ്ങളുമായി കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി.

ഇതോടെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ എണ്ണം ആറാകും. നേരത്തെ വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം, നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
Other News