നിപ : ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.


JUNE 3, 2019, 4:02 PM IST

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നിലവിലെ സാഹചര്യങ്ങളെ സർക്കാർ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാൻ ആരോഗ്യവകുപ്പ് തയാറാണ്. ആരും ഭയപ്പെടേണ്ടെന്നും ജാഗ്രതവേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Other News