നിപ്പയെനേരിടാൻ ആരോഗ്യമേഖല പൂർണ സജ്ജം:  മുഖ്യമന്ത്രി


JUNE 4, 2019, 3:24 PM IST

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ നിപ്പയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണ സജ്ജമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ആവശ്യമായ എല്ലാ തയാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ ക്കിൽ കുറിച്ചു.

നിപ സ്ഥിരീകരിച്ചു എന്നതിനാൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിർദ്ദേശങ്ങൾ നൽകും. അത് പിന്തുടരാൻ എല്ലാവരും തയ്യാറാകണം പിണറായി ആവശ്യപ്പെട്ടു.

കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളിൽ ഭീതി പടർത്തുന്ന പ്രചരണങ്ങൾ ആരും നടത്തരുത്. അത്തരക്കാർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി

Other News