ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ജാമ്യമില്ലാ കുറ്റം 


AUGUST 3, 2019, 6:03 PM IST

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച്  യുവ ജേര്‍ണലിസ്റ്റിനെ കൊന്ന സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡിജിപി നിര്‍ദ്ദേശം .സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ  മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ശേഷം അറസ്റ്റുണ്ടായേക്കും.

 ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും മോഡലുമായ വഫ ഫിറോസുമായിരുന്നു വാഹനത്തില്‍.