വഴക്കു തീര്‍ക്കുന്ന ദമ്പതികള്‍ വഴക്കടിച്ച് കേസായി

വഴക്കു തീര്‍ക്കുന്ന ദമ്പതികള്‍ വഴക്കടിച്ച് കേസായി


തൃശ്ശൂര്‍: കുടുംബങ്ങളിലെ വഴക്കു തീര്‍ക്കുന്ന ചാലക്കുടിയിലെ ധ്യാന ദമ്പതികള്‍ തമ്മിലടിച്ചു. ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ ജിജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫുമാണ് കുടുംബ തര്‍ക്കം തീര്‍ക്കുന്നതിനിടെ തമ്മിലടിച്ചത്. 

മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി പരാതി നല്‍കി. പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. 

വഴക്കിനിടയില്‍ മാരിയോ ജോസഫ് സെറ്റ് അപ് ബോക്‌സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യില്‍ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്റെ 70000 രൂപയുടെ മൊബൈല്‍ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 126 (2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.