മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെയും മലപ്പുറത്തെയും ദുരന്ത ഭൂമിയിൽ


AUGUST 13, 2019, 11:04 AM IST

തിരുവനന്തപുരം: മഴയും ഉരുൾപൊട്ടലും നാശം വിതച്ച വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശനം നടത്തും. രാവിലെ വിമാനമാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഹെലികോപ്ടറിൽ വയനാട്ടിലേക്ക് തിരിക്കും. രാവിലെ 10.30ന് മേപ്പാടിയിലെ ക്യാമ്പുകൾ സന്ദർശിക്കും. ശേഷം 12ന് കലക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ഹെലികോപ്ടറിൽ മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി കവളപ്പാറ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി ആദ്യമായാണ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തുന്നത്. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലും ഉരുൾപൊട്ടലിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

Other News