ജോസ് ടോം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.ജെ ജോസഫ്; വരണാധികാരിക്ക് കത്ത് നല്‍കി


SEPTEMBER 4, 2019, 4:59 PM IST

കോട്ടയം: പാലായില്‍ നാടകീയ നീക്കവുമായി പി ജെ ജോസഫ്. ജോസ് ടോം പുലിക്കുന്നേല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയല്ലെന്നും മത്സരിക്കാന്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില നല്‍കരുതെന്നും ആവശ്യപ്പെട്ട് പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് വരണാധികാരി കത്തു നല്‍കി. നിലവിലെ സ്ഥിതി വ്യക്തമാക്കിയാണ് റിട്ടേണിംഗ് ഓഫീസറായ പാലാ ബിഡിഒക്ക് കത്ത് നല്‍കിയത്. പി.ജെ ജോസഫിന്റെ സഹായി സുധീഷ് കൈമളാണ് ഈ കത്തുമായി എത്തിയത്. എന്നാല്‍ ഈ കത്ത് പിന്നീട് പരിഗണിക്കാമെന്നായിരുന്നു വരണാധികാരി മറുപടി നല്‍കിയത്.

ജോസ് ടോം പുലിക്കുന്നേല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയല്ലെന്നാണ് നല്‍കിയ കത്തിലെന്നാണ് സൂചന. നേരത്തെ പി.ജെ. ജോസഫ് പാര്‍ട്ടിയില്‍നിന്ന് നടപടിയെടുത്ത 25 പേരില്‍ ഒരാളാണ് ജോസ് ടോം പുലിക്കുന്നേല്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് ടോം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി ജോസഫ് കണ്ടത്തിലിന്റെയും നാമ നിര്‍ദ്ദേശ പത്രികയും സമര്‍പ്പിച്ചു.

Other News