ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ. ജോസഫ്


JUNE 25, 2019, 4:24 PM IST

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്എമ്മിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയ അനുനയ നീക്കമെല്ലാം പാളി.

ജോസ് കെ. മാണിക്ക് മനംമാറ്റമുണ്ടായാല്‍ ചര്‍ച്ചയ്ക്ക് തയറാണെന്നാണ് ജോസഫിന്റെ നിലപാട്. ചെയര്‍മാന്‍ സ്ഥാനത്തിന് ജോസ് കെ. മാണി വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ജോസഫ് വ്യക്തമാക്കി.

Other News