പിരിവെടുത്ത് കാർ വാങ്ങേണ്ട;പാര്‍ട്ടി അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം : രമ്യ ഹരിദാസ് എം പി 


JULY 22, 2019, 4:09 AM IST

പാലക്കാട്​: യൂത്ത്​​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ പിരിവെടുത്ത് തനിക്ക് കാര്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി രമ്യ ഹരിദാസ് എം പി. കെ പി സി സി അധ്യക്ഷന്റേതാണ്  ഈ വിഷയത്തില്‍ തന്റെ  നിലപാടെന്ന്​ രമ്യ ഹരിദാസ് ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ അറിയിച്ചു​.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

''എന്നെ ഞാനാക്കിയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എ​ന്റെ അവസാന ശ്വാസം. ഞാന്‍ കെ.പി.സി.സി പ്രസിഡന്റിന്റെ  വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോട്​ ചേര്‍ക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എ​ന്റെറ സഹോദരങ്ങള്‍ക്ക് ഒരുപക്ഷേ എന്റെ  തീരുമാനം ഇഷ്​ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവന്‍ പണയം വച്ച്‌ സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം. ജീവിതത്തില്‍ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയ എനിക്കല്‍പ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തി​ന്റെ  ഇടങ്ങളിലാണ്. അവിടെ ത​ന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് വ്രതവും ശപഥവുമാണ് ​'​.

രമ്യ ഹരിദാസിന്​ 14 ലക്ഷം രൂപയുടെ മഹീന്ദ്ര മറാസോ കാര്‍ യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ പിരിവെടുത്ത്​ വാങ്ങിനല്‍കാന്‍ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അതൃപ്​തി പ്രകടിപ്പിച്ചതോടെയാണ്​ ചര്‍ച്ച ചൂടുപിടിച്ചത്​. താനാണെങ്കില്‍ ആ പണം സ്വീകരിക്കില്ലെന്നും എം പിമാര്‍ക്ക്​ വാഹനം വാങ്ങാന്‍ വായ്​പ ലഭിക്കുമെന്നും രമ്യക്ക്​ വായ്​പ തിരിച്ചടക്കാന്‍ ഇപ്പോള്‍ ​ശേഷിയുണ്ടെന്നുമാണ്​ മുല്ലപ്പള്ളി പ്രതികരിച്ചത്​.

യൂത്ത്​​ കോണ്‍ഗ്രസ്​ തീരുമാനത്തില്‍ തെറ്റില്ലെന്ന്​ ആദ്യം പ്രതികരിച്ച രമ്യ, നിലപാട്​ തിരുത്തി ഫേസ്​ബുക്കില്‍ കുറിപ്പിടുകയായിരുന്നു. കാര്‍ വാങ്ങിനല്‍കാനുള്ള തീരുമാനത്തില്‍ തെറ്റുള്ളതായി വിശ്വസിക്കുന്നില്ലെന്നാണ്​​ യൂത്ത്​ ​കോണ്‍ഗ്രസ്​ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി പാളയം പ്രദീപ്​ പറഞ്ഞത്​. വിഷയം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്​ച വൈകിട്ട് ​ അഞ്ചിന്​ വടക്കഞ്ചേരിയില്‍ പാര്‍ലമെന്റ് റ്​ മണ്ഡലം കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Other News