മോഡി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രി ഉണ്ടായേക്കുമെന്ന്    ശ്രീധരന്‍ പിള്ള. 


MAY 26, 2019, 6:50 PM IST

തിരുവനന്തപുരം: വ്യാഴാഴ്ച സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭയില്‍ കേരളത്തിന്റെ പ്രതിനിധിയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.അതേ സമയം ഇതെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും പിള്ള വ്യക്തമാക്കി കേരളത്തില്‍ ആര്‍ക്കെങ്കിലും മന്ത്രി സ്ഥാനം നല്‍കുമോ എന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. കേരളത്തോട് അനുഭാവമുള്ള പ്രധാനമന്ത്രിയെന്ന നിലയില്‍ കേരളത്തിന്റേ താല്‍പര്യം സംരക്ഷിക്കാനുള്ള ശ്രമം നരേന്ദ്ര മോഡി നടത്തും എന്നാണ് കരുതുന്നത്.കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എംപി ഇല്ലാത്തതിനാല്‍ അത്തരം ഔപചാരികമായ ചര്‍ച്ചകളുടെ ആവശ്യമില്ല. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. മലയാളിയായ മന്ത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Other News