യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്തും: രമേശ് ചെന്നിത്തല


MAY 27, 2019, 4:21 PM IST

തിരുവനന്തപുരം: യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകാന്‍ കാരണം ശബരിമല വിഷയത്തില്‍ കൈക്കൊണ്ട സമീപനം മൂലമാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വിശ്വാസികള്‍ക്ക് വേണ്ടി ഭരണപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമാണ്.ഇടതു മുന്നണി ജനമനസ്സുകളില്‍ നിന്ന് തൂത്തെറിയപ്പെട്ടു. മതേതര വിശ്വാസികളെ അണിനിരത്തിയാണ് യുഡിഎഫ് വിജയം നേടിയത്.ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ പാര്‍ലമെന്റില്‍ യുഡിഎഫ് ശക്തമായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജൂണ്‍ 1 ന് കേരളത്തിലെ എല്ലാ പഞ്ചായത്തിലും യുഡിഎഫ് വിജയദിനമായി ആചരിക്കും.ആലപ്പുഴയില്‍ ജയിക്കേണ്ടതായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.


ആലപ്പുഴയിലെ പരാജയം കെപിസിസി രാഷ്ട്രീയകാര്യ സമിതി വിശദമായി പരിശോധിക്കും.തോല്‍വിയുടെ കാരണങ്ങള്‍ കോണ്‍ഗ്രസ് വിലയിരുത്തും.


കേരള കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും.ഇപ്പോള്‍ ഇടപെടേണ്ടതില്ല. എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് മുന്നണിയുടെ ആഗ്രഹം. ഭാവി പരിപാടികള്‍ ജൂണ്‍ 15 നു ചേരുന്ന യോഗത്തില്‍ ആലോചിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Other News