എറണാകുളത്ത് ചികിത്സതേടിയ യുവാവിന് നിപയെന്ന് സംശയം; ആരോഗ്യ സെക്രട്ടറി ഉന്നത തല യോഗം വിളിച്ചു


JUNE 3, 2019, 10:28 AM IST

കൊച്ചി: എറണാകുളത്ത് നിപ ലക്ഷണത്തോടെ ചികിത്സ തേടിയ വ്യക്തിക്ക് നിപയുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. നിപയെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ യോഗമാണ് വിളിച്ചത്. നിപ സംശയിക്കുന്ന രോഗിയെ ചികിത്സിക്കുന്ന ഡോകടര്‍മാരും പങ്കെടുക്കും. മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 5 ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു.

കോഴിക്കോട് നിന്നും നിപ ചികിത്സ നടത്തിയ ഡോക്ടര്‍മാര്‍ ഇന്നെത്തും. നിപയാണെങ്കില്‍ ഓസ്ട്രേലിയയില്‍ നിന്നും മരുന്നെത്തിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


Other News