സരിത നായര്‍ എറണാകുളത്തിനു പുറമെ വയനാട്ടിലും മത്സരത്തിനൊരുങ്ങുന്നു


APRIL 3, 2019, 5:24 PM IST

കൊച്ചി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ദേശീയ ശ്രദ്ധനേടിയ വയനാട്ടില്‍ രാഹുലിനെതിരെ മത്സര സന്നദ്ധത അറിയിച്ച് സോളാര്‍ കേസിലെ നായിക സരിത എസ് നായര്‍. എതിരാളികളായി ഇടത് പക്ഷത്ത് നിന്നും പിപി സുനീറും എന്‍ഡിഎയില്‍ നിന്ന് തുഷാര്‍ വെള്ളാപ്പളളിയുമാണുളളത്. ഇവര്‍ക്കുപുറമെയാണ് താന്‍ വയനാട് എറണാകുളം മണ്ഡലങ്ങളില്‍ മത്സരത്തിനൊരുങ്ങുന്നതായി കാണിച്ച് സരിത എസ് നായര്‍ പത്ര പരസ്യം നല്‍കിയിട്ടുള്ളത്. 28 ഓളം കേസുകള്‍ തന്റെ പേരില്‍ വിവിധ കോടതികളില്‍ ഉണ്ടെന്നും പത്രപരസ്യം വഴി സരിത നല്‍കിയ സത്യ വാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.