ശ്രീറാം വെങ്കിട്ടരാമന് ജാമ്യം


AUGUST 6, 2019, 4:24 PM IST

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനു വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചു.തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് കോടതി നടപടി.ചികില്‍സയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കസ്റ്റഡി അപേക്ഷ തള്ളിയത്. 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. 

പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചിരുന്നില്ല. അതേസമയം ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിടുകയും ചെയ്തു. അതോടെ ഇത് ശ്രീറാമിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ നാടകമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു.

അതിനിടയില്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന സംശയംബലപ്പെട്ടതിനാല്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്ര മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്‌ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്നും പത്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. 

Other News