സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷും സന്ദീപ് നായരും 21വരെ റിമാന്‍ഡില്‍ 


AUGUST 1, 2020, 4:25 PM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു. കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന ഇരുവരെയും ഈമാസം 21 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.  

അതേസമയം, ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം നടക്കും. തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളില്‍ സ്വപ്നയ്ക്കുള്ള ലോക്കറുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചാര്‍ട്ടേഡ് അക്കൗണ്ടിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

Other News