ഡി.സി.സി സെക്രട്ടറിയുടെ ക്വാറി പ്രവര്‍ത്തിക്കാന്‍ ആര്‍.എസ്.എസ് നേതാവിന് മൂന്ന് കോടി; വെളിപ്പെടുത്തല്‍ പുറത്ത്


AUGUST 1, 2020, 3:04 PM IST

കണ്ണൂര്‍: ഡി.സി.സി സെക്രട്ടറിയുടെ ക്വാറി പ്രവര്‍ത്തിക്കാനായി ആര്‍.എസ്.എസ് നേതാവിന് മൂന്നു കോടി രൂപ കോഴ നല്‍കിയതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ ഡി.സി.സി സെകട്ടറിയും ക്വാറി ഉടമയുമായ സി.ജെ തങ്കച്ചനാണ് ആര്‍.എസ്.എസ് നേതാവ് വി. ശശിധരന് കോഴ നല്‍കിയത്. പാനൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പി.കെ ചാത്തു ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസും ആര്‍.എസ്.എസും വെട്ടിലായി. 

ചാത്തുവിന്റെ പാനൂര്‍ ചെണ്ടയാട്ടെ ഭൂമിയിലാണ് തങ്കച്ചന്റെ ക്വാറി. ക്വാറിയുടെ വാടക ഇനത്തില്‍ ലഭിക്കേണ്ട മൂന്നു കോടി രൂപ ശശിധരന്‍ തട്ടിയെടുത്തു എന്നാണ് ചാത്തുവിന്റെ പരാതി. വിവരം പുറത്തുപറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ആര്‍.എസ്.എസ് നേതാവ് പി.പി സുരേഷ് ബാബു ഭീഷണിപ്പെടുത്തിയെന്നും ചാത്തു വെളിപ്പെടുത്തി. സംഭവത്തില്‍ ആര്‍.എസ്.എസ് സംസ്ഥാന നേതാക്കള്‍ക്കും ചാത്തു പരാതി നല്‍കിയിട്ടുണ്ട്.

Other News