സക്കറിയയ്ക്ക് 2019 ലെ വള്ളത്തോള്‍ പുരസ്‌ക്കാരം;കെ.ജി ചന്ദ്രശേഖരന്‍ നായര്‍ക്ക് വള്ളത്തോള്‍ കീര്‍ത്തി മുദ്ര


AUGUST 28, 2019, 2:47 PM IST

തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യ സമിതിയുടെ 2019 ലെ വള്ളത്തോള്‍ പുരസ്‌കാരം എഴുത്തുകാരന്‍ സക്കറിയയ്ക്ക്.മലയാള കഥയിലും ലേഖനങ്ങളിലും ആര്‍ജ്ജവവും തനിമയും പുലര്‍ത്തിയ എഴുത്തുകാരന്‍ എന്നനിലയിലാണ് സക്കറിയയ്ക്ക് അവാര്‍ഡ് നല്‍കുന്നത്.

1,11,111 രൂപയും ഫലകവുമാണ് അവാര്‍ഡ്. തമിഴ് ഭാഷയില്‍ നിന്ന് തിരുക്കുറല്‍, തിരുമന്ത്രം, തിരുവാചകം സിദ്ധര്‍പാടലുകള്‍ തുടങ്ങിയ കൃതികള്‍ വ്യാഖ്യാന സഹിതം മലയാളത്തില്‍ അവതരിപ്പിച്ച കെ.ജി ചന്ദ്രശേഖരന്‍ നായര്‍ക്കാണ് ഇക്കുറി വള്ളത്തോള്‍ കീര്‍ത്തി മുദ്ര സമ്മാനിക്കുന്നത്. 

തുളസീവനം ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനും പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍, പ്രഭാവര്‍മ, ഡോ. നന്ത്യാത്ത് ഗോപാലകൃഷ്ണന്‍, പ്രൊഫ. ഹേമന്തകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Other News