ഭൂമിക്കടിയിൽനിന്നു വലിയ മുഴക്കവും വെള്ളം തിളയ്ക്കുന്ന പോലുള്ള ശബ്‌ദവും;ഭീതിയിൽ നാട്ടുകാർ 


AUGUST 12, 2019, 10:43 PM IST

തൃശൂർ:ഭൂമിക്കടിയിൽനിന്നു വലിയ മുഴക്കവും വെള്ളം തിളയ്ക്കുന്നപോലുള്ള ശബ്‌ദവും  ഉണ്ടായത്  നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.തൃശൂർ ചിറ്റണ്ട മനപ്പടി വനത്തിനു സമീപമാണ് സംഭവം. 

തുടർന്ന് സ്ഥലത്തെത്തിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഭൂമിക്കടിയിലെ പാറയിടുക്കിലൂടെ വെള്ളം ഒഴുകുന്ന ശബ്‌ദമാണിതെന്ന് കണ്ടെത്തി. രാവിലെ ആടിനെ തീറ്റാൻ വനത്തിൽ പോയ സ്ത്രീയാണ് ഭയപ്പെടുത്തുന്ന വിധമുള്ള ശബ്‌ദം ആദ്യം കേട്ടത് .

പരിഭ്രാന്തിയിലായ ഇവർ നാട്ടുകാരെയും പഞ്ചായത്ത് മെംബർ സി കെ രാജനെയും വിവരമറിയിച്ചു. തുടർന്ന് വില്ലേജ് ഓഫീസർ കെ എസ് റഹ്മത്തും, പൂങ്ങോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Other News