കരോള്‍ ലെയ് അന്തരിച്ചു


NOVEMBER 18, 2022, 7:56 PM IST

സാന്‍ഫ്രാന്‍സിസ്‌കോ: സെക്‌സ് വര്‍ക്ക് (ലൈംഗികത്തൊഴില്‍) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ആക്ടിവിസ്റ്റ് കരോള്‍ ലെയ് (71) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

1978ല്‍ ഫെമിനിസ്റ്റ് ആന്റി പോണോഗ്രഫി കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് സെക്‌സ് വര്‍ക്കര്‍ എന്ന പദം കരോള്‍ ലെയ് ആദ്യമായി ഉപയോഗിച്ചത്. ലൈംഗിക തൊഴിലാളികള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് പ്രതിസന്ധികള്‍ നേരിട്ടിരുന്ന കാലത്ത് അവര്‍ക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു കരോള്‍ ലെയുടേത്.

Other News