സന്യസ്ത  വിദ്യാര്‍ഥിനിയുടെ മരണം; ദുരൂഹത ഇല്ലെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി തള്ളി


MAY 22, 2020, 3:12 PM IST

തൃശൂര്‍:  പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് കോണ്‍വെന്റിലെ സന്യസ്ത  വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന റിപ്പോര്‍ട്ട് തള്ളി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ഐജിയോട് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു. കേസ് റജിസ്റ്റര്‍ ചെയ്യണമോയെന്നു വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കും.ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി.ജോണിനെ (21) മേയ് ഏഴിനാണ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിആര്‍പിഎഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ ചുങ്കപ്പാറ തടത്തേല്‍മലയില്‍ പള്ളിക്കാപറമ്പില്‍ ജോണ്‍ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും മകളാണ്.

പകല്‍ 12 നാണ് സംഭവം. വലിയ ശബ്ദം കേട്ട് തിരച്ചില്‍ നടത്തിയ അന്തേവാസികളാണ് ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോടു ചേര്‍ന്നുളള കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ഉടനെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ദിവ്യയെ കിണറ്റില്‍ നിന്ന് രക്ഷിച്ച് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Other News