ഡിട്രോയിറ്റ് ക്‌നാനായ  ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം


JULY 9, 2019, 5:41 PM IST

ഡിട്രോയിറ്റ്:

ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സര ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തി. ജൂലൈ 7 ഞായറാഴ്ച്ച 5 മണിക്ക് ആഘോഷമായ ദിവ്യ ബലി ആരംഭിച്ചു ഇടവക വികാരി ഫാ. ജോസഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവകയുടെ പ്രഥമ വികാരിയും ഇപ്പോൾ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ (റ്റാമ്പാ)ദൈവാലയ വികാരിയുമായ  ഫാ. മാത്യൂ മേലേടത്ത് വചന സന്ദേശം നൽകുകയും  ഫാ. ജെയ്ബു കൊച്ചുപറമ്പിലുമൊപ്പം (SVD) സഹകാർമ്മീകത്വം നിർവഹിക്കുകയും ചെയ്തു. പാരീഷ് ഹാളിൽ വച്ചു നടത്തപ്പെട്ട ഉദ്ഘാടന സമ്മേളത്തിൽ  ഫാ. മാത്യൂ മേലേടത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.  ഫാ. ജോസഫ് ജെമി പുതുശ്ശേരിൽ, ഫാ. മാത്യൂ മേലേടത്ത്, ഫാ. ജെയ്ബു കൊച്ചുപറമ്പിൽ, ജോ മൂലക്കാട്ട്, തോമസ് ഇലക്കാട്ട്, ആഷാ പുല്ലുകാട്ട് എന്നിവർ പ്രസംഗിച്ചു. ഇടവകയുടെ കൈക്കാരന്മാരായ തോമസ് ഇലക്കാട്ട് സനീഷ് വലിയപറമ്പിൽ എന്നിവർ ചേർന്ന് ഫാ. മാത്യൂ മേലേടത്തിനെ പൊന്നാട പുതപ്പിച്ചാദരിച്ചു. സൗമി അച്ചിറത്തലക്കൽ സമ്മേളനത്തിൽ എം.സി ആയിരുന്നു. ഇടവകയിലെ മിഷൻ ലീഗ് സംഘടന ഒരു തുക  ഫാ. ജെയ്ബു കൊച്ചുപറമ്പിൽന് ഇന്ത്യയിലെ ത്രിപുര സംസ്ഥാനത്തു അച്ഛന്റെ വിദ്യാഭ്യാസ സേവനങ്ങൾക്കായി സംഭാവന നൽകി. തുടർന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു. വികാരിയച്ചനോടൊപ്പം കൈക്കാരൻമാരും പാരീഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.