യു.എസില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച നായ ചത്തു


AUGUST 1, 2020, 1:14 AM IST

വാഷിങ്ടണ്‍: യു.എസില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച നായ ചത്തു. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡി എന്ന നായയാണ് കഴിഞ്ഞ ദിവസം ചത്തത്. 'നാഷണല്‍ ജോഗ്രഫിക് മാഗസി'നാണ് വാര്‍ത്ത പുറത്തുവിട്ടത്. 

കോവിഡ് ബാധിച്ച മനുഷ്യര്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ ബഡ്ഡി പ്രകടിപ്പിച്ചിരുന്നു. ഏപ്രിലില്‍ രോഗം ബാധിച്ചിരുന്നതായാണ് സംശയിക്കുന്നത്. മെയ് മാസം മൃഗഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ബഡ്ഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജൂലൈ 11ന് യില്‍ ബഡ്ഡി രക്തം ഛര്‍ദിച്ചു. മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യം കുടുതല്‍ മോശമായതോടെയാണ് മരണം സംഭവിച്ചത്. 

ബഡ്ഡിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ആണ് നായയില്‍ കോവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് ആദ്യമാണെന്ന് വ്യക്തമാക്കിയത്. ബഡ്ഡിക്ക് രോഗം ബാധിച്ചതിനു പിന്നാലെ ഉടമ റോബേര്‍ട്ട് മവോനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Other News