ഫാ.ഡേവിസ് ചിറമേല്‍ ഷിക്കാഗോയില്‍


JULY 20, 2022, 9:15 AM IST

ഷിക്കാഗോ:  കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമേല്‍ ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്നു. കിഡ്‌നി ഫെഡറേഷന്‍ കേരള സ്റ്റേറ്റ് കോഡിനേറ്റര്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍, തോമസ് ചിറമേല്‍, അല്‍ഫോന്‍സാ തോമസ്, ടെറി തോമസ് എന്നിവര്‍ സ്‌നേഹോപഹാരം നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു.

ഫാദര്‍ ചിറമേല്‍ സ്ഥാപിച്ച ഹംഗര്‍ ഹണ്ട് ഇന്റര്‍നാഷണല്‍ ഉദ്ഘാടനം 19ന് ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടിയാണ് അദ്ദേഹം എത്തിയത്. മോട്ടര്‍ ഗ്രൂപ്പ് സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളിലാണ് പരിപാടി. 'അഗതിമന്ദിരങ്ങള്‍ലേക്ക് സ്‌നേഹപൊതിയുമായി പോകാം ' എന്ന പദ്ധതിയാണിത്.  

തുടര്‍ ദിവസങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ചിറമലച്ചന്റെ പ്രഭാഷണങ്ങളും നടത്തപ്പെടുന്നുണ്ട് എന്ന് ഷിബു പീറ്റര്‍, തോമസ് ചിറമേല്‍ എന്നിവര്‍ പറഞ്ഞു