ഗ്ലെൻവ്യൂ  മലയാളീസ് ഇൻഡ്യ


JULY 8, 2019, 12:32 PM IST

ഷിക്കാഗോ: അമേരിക്കൻ സ്വതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോയിലെ ഗ്ലെൻവ്യൂവിൽ നടത്തിയ സ്വാതന്ത്ര്യദിന പരേഡിൽ ഗ്ലെൻവ്യൂ മലയാളീസ് ഇന്ത്യയുടെ ബാനറിൽ ഗ്ലെൻവ്യൂവിലും, പരിസര പ്രദേശങ്ങളിൽ നിന്നും ഉള്ള ഇരുന്നൂറിൽ  ൽ പരം മലയാളികൾ പരമ്പരാഗത കേരളീയ വേഷങ്ങൾ അണിഞ്ഞ്, ചെണ്ടമേളങ്ങളോടുകൂടി, കേരളീയ കലാരൂപങ്ങൾ ചലിക്കുന്ന വണ്ടിയിൽ അവതരിപ്പിച്ചും  1-മൈൽ ദൈർഘ്യമുള്ള പരേഡിൽ ജൂലൈ 4-ാം തീയതി ചുവടുവെച്ചു . കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഗ്ലെൻവ്യൂ മലയാളിക്ക് ഇന്ത്യൻ സ്വതന്ത്ര്യദിന പരേഡിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കിയിരുന്നു. ഈ വർഷവും ഒന്നാം സ്ഥാനം നിലനിര്ത്തി ഷിക്കാഗോ ലാൻഡിലുള്ള മലയാളികൾക്ക് അഭിമാനമായി, കൂടാതെ ഗ്ലെൻവ്യൂ വില്ലേജിൽ മലയാളി സാന്നിദ്ധ്യം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്തു.


പരേഡ് കോർഡിനേറ്റർ ജോൺ പാട്ടപ്പതി വുമൻസ് കോർഡിനേറ്റർ ബിനാ തോമസ് കൊച്ചുപറമ്പിൽ, ആൻഡ്രൂസ് തോമസ്, സ്കറിയക്കുട്ടി തോമസ്, ടോമി മേത്തിപ്പാറപാറ, ജിതേഷ് ചുങ്കത്ത്, സാബു അച്ചേട്ട്, സിറിയക് കൂവക്കാട്ടിൽ, മനോജ് അച്ചേട്ട്, തുടങ്ങിയവരുടെ നേതൃത്വത്തിൽ അരങ്ങേറി.1-ംമൈൽ ദൈർഘ്യമുള്ള പരേഡ് റൂട്ടിൽ തദ്ദേശിയരായ നിരവധി ആളുകൾ റോഡിന്റെ ഇരുവശത്തും അണിനിരന്നു. ദേശീയ പതാക വീശി, കൈകൊട്ടിയും പരേഡിൽ പങ്കെടുത്ത വരെ പ്രോത്സാഹിപ്പിച്ചു.പരേഡിനു ശേഷം സെയിന്റ് മേരീസ് ക്നാനായ ചർച്ചിൽ  ഒരുക്കിയിരുന്ന സ്നേഹവിരുന്നിനോടനുബന്ധിച്ച് നടത്തിയ അവലോകന യോഗത്തിൽ അടുത്തവർഷത്തെ പരേഡ് കോർഡിനേറ്റേഴ്സായി സ്റ്റാൻലി കളരിക്കമുറിയും, വുമൻസ് കോർഡിനേറ്റർ ആയി ജിജി നെല്ലാമറ്റത്തെയും തിരഞ്ഞെടുത്തു.