എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് തോക്കുപയോഗിക്കാന്‍ അനുമതി; ഫയറിംഗ് പരിശീലനം തുടങ്ങുന്നു


JUNE 24, 2019, 10:37 AM IST

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ നടപടി ശക്തമാക്കുന്നതിനൊപ്പം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ഫയറിങ് പരിശീലനം നല്‍കാന്‍ തീരുമാനമായി. 2006നുശേഷം ഇതാദ്യമായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഫയറിങ് പരിശീലനം നല്‍കുന്നത്.

തൃശൂര്‍ എക്‌സൈസ് അക്കാദമിയിലും പൊലീസ് അക്കാദമിയിലുമായി ജൂലൈ ആദ്യവാരം മുതലാണ് ഫയറിങ് പരിശീലനം. ഇന്‍സ്‌പെക്ടര്‍ മുതല്‍ ഉയര്‍ന്ന് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തോക്ക് ഉണ്ടെങ്കിലും അത് ഉപയോഗിക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. അത്യാധുനിക പിസ്റ്റളാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.